തിരുവനന്തപുരം എൻജിനീയറിങ് കോളേജിന്റെ പിടിഎ വാർഷിക പൊതുയോഗത്തോട് അനുബന്ധിച്ച് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും ( തമ്പാനൂർ ) കോളേജ് ബസ് സൗകര്യം ഉണ്ടായിരിക്കുന്നതാണ് രാവിലെ ഏഴര മുതൽ എട്ടര വരെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ബസ് പാർക്ക് ചെയ്യുന്നതായിരിക്കും. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ( തമ്പാനൂർ )നിന്നും കോളേജിലേക്ക് പുറപ്പെടുന്ന രക്ഷകർത്താക്കൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.
പിടിഎ വാർഷിക പൊതുയോഗത്തിന് 2025 ജൂലൈ 12ന് ഡിജെ ഹാളിൽ സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവർ തങ്ങളുടെ വാഹനം ഡിജെ ഹാൾ റോഡിലും ഡിജെ ഹാളിന് എതിർവശത്തായി കാണുന്ന ഗേറ്റ് വഴി ഉള്ളിൽ പ്രവേശിച്ച് കോളേജ് ഗ്രൗണ്ട് ഒഴികെ ഉള്ള സ്ഥലങ്ങളിലും പിന്നീടുള്ള വാഹനങ്ങൾക്ക് ഡിജെ ഹാൾ റോഡ് മുന്നോട്ടുപോയി ട്രാൻസ്ഫോർമർ ഉള്ള ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് ( ക്വാർട്ടേഴ്‌സ് റോഡ് ) കോളേജ് ബസ് പാർക്കിംഗ് ഗ്രൗണ്ടിലും പാർക്ക് ചെയ്യാവുന്നതാണ്.